12:08pm 21 August 2026
NEWS
കർഷക ദിനം ആചരിച്ചു
19/08/2026  06:55 PM IST
NILA
കർഷക ദിനം ആചരിച്ചു

 

പുത്തൻകാവ്.  മെട്രോപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആചരിച്ചു. ദിനാചരണം ചെങ്ങന്നൂർ സി ഐ രഗീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് മികച്ച കർഷകനായ  പി.എൻ സതീഷ് കുമാറിനെ പൊന്നാട അണിയിച്ച്  ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ സജി പട്ടരുമഠം,  ഹെഡ്മാസ്റ്റർ അലക്സ് വർഗീസ് മാവേലിക്കര, പ്രോഗ്രാം ഓഫീസർ ഷീബ മനോജ്,  സ്റ്റാഫ് സെക്രട്ടറി   കെ.ഒ. തോമസ്, ജോഫി പി.ജെ, ഷീനു വി തോമസ്, ലിനു എബി, സൂസൻ മാത്യു, സുനില മാത്യു, റിൻസി പോൾ ,  മാത്യൂസ് ഏബ്രഹാം,  രഞ്ജിത ആർ, ശില്പ എൽസ മാത്യു,  സുബിൻ പി. മാത്യു, റോബിൻ ഐപ്പ് എന്നിവർ സംബന്ധിച്ചു. കൂടാതെ കർഷക ദിനത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകൾ വിവിധ ഇടങ്ങളിൽ നട്ടുപിടിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.